റിയാദ്: ടെക്നോമേക്ക് ഗ്രൂപ്പ് കമ്പനി സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (KPL) സീസൺ 4 ക്രിക്കറ്റ് ടൂർണമെന്റിൽ KEOS സ്പോൺസർ ചെയ്ത കണ്ണൂർ ഇലവൻ ടീമിനുള്ള സ്പോൺസർഷിപ്പ് തുക കൈമാറി.
അൽ വഫ ഹൈപ്പർ മാർക്കറ്റിലെ ഷോല മാളിൽ നടന്ന ചടങ്ങിൽ KEOS എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്ന് സമാഹരിച്ച സ്പോൺസർഷിപ്പ് തുക ടീം ക്യാപ്റ്റൻ ഇഹ്സാന്‍ കൈമാറി.
ചടങ്ങിൽ KEOS വൈസ് ചെയർമാന്മാരായ ഇസ്മായിൽ കണ്ണൂർ, അബ്ദുൽ റസാഖ് മണക്കായി, ട്രഷറർ ഷാക്കിർ കൂടാളി, ജോയിന്റ് കൺവീനർ അനിൽകുമാർ ചിറക്കൽ, എക്സിക്യൂട്ടീവ് അംഗം ഷഫീഖ് എന്നിവർ സംബന്ധിച്ചു.
കായികരംഗത്തെ കൂട്ടായ്മകൾക്ക് പിന്തുണ നൽകുന്നതിലൂടെ പ്രവാസലോകത്തും കണ്ണൂരിന്റെ സൗഹൃദവും ഐക്യവും കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് KEOS ലക്ഷ്യമിടുന്നത്.
കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ കണ്ണൂരുകാരുടെ സ്വന്തം കൂട്ടായ്മയായ KEOS തുടർന്നും സജീവമായ പിന്തുണയുമായി രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

