വത്തിക്കാൻ സിറ്റി: നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ഇറാക്കിലേക്കു പുറപ്പെടും. ഒരു മാർപാപ്പ ആദ്യമായിട്ടാണ് ഇറാക്ക് സന്ദർശിക്കുന്നത്.
മാർപാപ്പ വെള്ളിയാഴ്ച രാവിലെ റോമിൽനിന്നു ബാഗ്ദാദിലേക്കു വിമാനം കയറും. തുടർന്നുള്ള ദിവസങ്ങളിൽ മൊസൂൾ, ഖറാക്കോഷ്, എർബിൽ നഗരങ്ങൾ സന്ദർശിക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാർപ്പാപ്പയുടെയും കൂടെയുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും മധ്യ പൂർവ ഏഷ്യയിലെ പൊതുവായ സാഹചര്യങ്ങളെ മുൻനിർത്തി സുരക്ഷയെക്കുറിച്ചും ആശങ്കകൾ പലകോണിൽ നിന്നും ഉയരുന്നുണ്ട്