കോഴിക്കോട് : സംവിധായകൻ രഞ്ജിത്ത് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ജില്ലാ കമ്മറ്റിയും സംസ്ഥാന നേതൃത്വവും രഞ്ജിത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചതും ആയിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രദീപ് കുമാർ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പ്രചാരം.
മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനത്തിന് അനുസരിച്ചാണ് പ്രദീപ് കുമാറിനെ മാറ്റാൻ ജില്ലാ നേതൃത്വം ആലോചിച്ചതും, പകരം രഞ്ജിത്ത് സ്ഥാനാർത്ഥിയാകാൻ ധാരണയായതും. എന്നാൽ പൊതുവികാരം മാനിച്ച് രഞ്ജിത്ത് പിന്മാറിയതിനാലാണ് പ്രദീപ് കുമാറിനെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുന്നത്.