തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തനരംഗത്ത് ഇറങ്ങുവാൻ രാജീവ് ഗാന്ധി കലാസാംസ്കാരിക വേദി ജനറൽബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എം കെ തോമസ് അധ്യക്ഷനായിരുന്നു. യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഫിലിപ്പ് പാമ്പാറ ഉദ്ഘാടനം ചെയ്തു. കെ പി സി സി നിർവാഹക സമിതി അംഗം മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത സുബിൻ തയ്യിൽനെയും തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത അമൽ നെടും കല്ലിനെയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജോൺസൺ, റോബർട്ട് നെല്ലിക്ക തെരുവിൽ, ബിനു സി കുര്യൻ, സുന്ദരൻ എ പ്രണവും, സണ്ണി കോയിപ്പുറം, രതീഷ് ആന്റണി, സിജോ, ബെന്നി അറക്കൽ എന്നിവർ സംസാരിച്ചു.