ന്യൂഡൽഹി : ലോക സമ്പന്നരിൽ എലോൺ മാസ്കിനെയും ജെഫ് ബെസോസിനെയു പിന്നിലാക്കി ഇന്ത്യൻ ബിസിനസ് മാൻ ഗൗതം അദാനി ഒന്നാമത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനെ ശേഷമുള്ളതാണ് ഈ വൻ വളർച്ച.
വളരെ ലളിതമായതും അത്യന്തം ഗൗരവതരവുമായ ചോദ്യമാണ് ഇതിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയും അതിനെ മുൻപ് തന്നെ ജിഡിപി യിൽ ഉണ്ടായ എക്കാലത്തെയും ഉയർന്ന ഇടിവും രേഖപ്പെടുത്തിയ ഒരു രാജ്യത്തു അദാനി ഇത്ര മാത്രം സമ്പത്തു വാരിക്കൂട്ടിയതു എങ്ങിനെയെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി യുടെയും അടുത്ത ആൾ എന്ന നിലയിലാണ് അദാനി അറിയപ്പെടുന്നത്.
Also Read : ഏറ്റവും അധികം സമ്പത്ത് ഉണ്ടാക്കിയ വ്യവസായി അദാനി