ബിജെപി പട്ടിക ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനത്തെലത്തി ബിജെപിയും. സംസ്ഥാന ഘടകം നല്‍കിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെ തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച അനുമതി നല്‍കിയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചിരുന്നു. അതേസമയം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഉടനെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥികളെകൂടി അറിഞ്ഞ ശേഷം മാത്രമേ ചില പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.