കഥകളിയാചാര്യനും നൃത്ത അധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡിഎം എൻ. പ്രേമചന്ദ്രൻ, മന്ത്രി ടി.പി രാമകൃഷ്ണൻ, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ സാംബശിവറാവു, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്ക് വേണ്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
പുലർച്ചെ നാലോടെ കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.