സിനിമ മേഖലകളിലുള്ള ഏവരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങളുടെ സിനിമ വിശേഷങ്ങള്‍ക്ക് പുറമെ വീട്ടു കാര്യങ്ങളും സാമൂഹ്യ വിഷയങ്ങളിലെ അഭിപ്രായങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ടും താരങ്ങള്‍ എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളതും.
ഇപ്പോഴിതാ താന്‍ സമൂഹമാധ്യമങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. തന്റെ ജന്മദിനത്തിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് താരം താന്‍ സമൂഹമാധ്യമം ഉപേക്ഷിക്കുകയാണെന്ന വിവരം പങ്കുവച്ചത്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കുമെന്നും താരം അറിയിച്ചു.