വിദ്യാർത്ഥികൾക്ക്​ കോവിഡ്​ : മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ കണ്ടെയ്​ന്‍മെന്‍റ്​ സോണാക്കി

ബംഗളൂരു: മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക്​ കൂട്ടത്തോടെ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ ക്യാമ്പസ്സ് കണ്ടെയ്​​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചു. കര്‍ണാടക ഉഡുപ്പി ജില്ല ഭരണകൂടത്തിന്റേതാണ് നടപടി.

മാര്‍ച്ച്‌​ 11 മുതല്‍ 16 വരെ 59 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതില്‍ മാര്‍ച്ച്‌​ 15 വരെ 17 കേസുകളും മാര്‍ച്ച്‌​ 16ന്​ 25 കേസുകളും റിപ്പോര്‍ട്ട്​ ചെയ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക്​ ക്യാമ്പസ്സ് ഹോസ്റ്റലില്‍നിന്ന്​ പുറത്തുപോകുന്നതും മറ്റുള്ളവര്‍ക്ക്​ ഹോസ്റ്റലിലേക്ക്​ പ്രവേശനവും നിയന്ത്രിച്ചു.

ക്യാമ്പസ്സിലെ വിദ്യാർത്ഥികളെയാണ്​ ആദ്യ ഘട്ട പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തിയറി ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കാനും ലബോറട്ടറി, പ്രാക്​ടിക്കല്‍ ക്ലാസുകള്‍ മാറ്റിവെക്കാനും എം. ഐ. ടി അധികൃതര്‍ തീരുമാനിച്ചു.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1275 കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നാലുമരണവും സ്​ഥിരീകരിച്ചിരുന്നു. ഉഡുപ്പി ജില്ലയില്‍ 42 കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

spot_img

Related Articles

Latest news