കൊട്ടാരക്കര :കൊട്ടാരക്കര പുത്തൂർ മാവടിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസ് (63) പോലീസ് കസ്റ്റഡിയിലായി.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ഇന്നുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് സുശീലയെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.