മുൻമന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : നില ഗുരുതരം

തിരുവനന്തപുരം: കോൺഗ്രസ് ബി സ്ഥാപകനേതാവും മുൻമന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യം കൊട്ടാരക്കര വിജയ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

 

മകനും എംഎൽഎയുമായ ഗണേഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ബാലകൃഷ്ണപിള്ള ആശുപത്രിയിലാകുന്നത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗണേഷ് കുമാര്‍ ക്വാറൻ്റീനിലായതോടെയായിരുന്നു 87കാരനായ ബാലകൃഷ്ണ പിള്ള പ്രചാരണത്തിനായി ഇറങ്ങിയത്. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലുണ്ട്

spot_img

Related Articles

Latest news