അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. ബോള്‍ഡര്‍ നഗരത്തിലെ കിങ് ഷോപ്പേഴ്സ് എന്ന പലച്ചരക്ക് കടയിലാണ് വെടിവെപ്പ് നടന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് സംഭവം.
ആയുധധാരിയായ അക്രമി കടക്ക് മുമ്പിൽ കൂടിനിന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
കോവിഡ് വാക്സിന് സ്വീകരിക്കാന്‍ പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്ത് നിന്ന് ചിതറിയോടി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം അറ്റ്ലാന്റയിലെ സ്പേയിലുണ്ടായ വെടിവെപ്പില്‍ എട്ട് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടിരുന്നു.