പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെന്മാറ ബ്ലോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.