തൃശൂർ ജില്ലാ ഇൻകാസ് – ഒ ഐ സി സി തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു 

ജി സി സി രാജ്യങ്ങളിലെ ഇൻകാസ് – ഒ ഐ സി സി ഭാരവാഹികളേയും പ്രധാന പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട്തൃശൂർ ജില്ലാ ജി സി സി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു.

കെ എം അബ്ദുൽ മനാഫ് ഷാർജ ( ജനറൽ കൺവീനർ),എൻ.പി രാമചന്ദ്രൻ, ദുബായ്  (ചെയർമാൻ), സുരേഷ് ശങ്കർ  സൗദി അറേബ്യ( വർക്കിങ് ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ 110 അംഗ സമിതിയെ  നിയമിച്ചതായി ഡി സി സി പ്രസിഡന്റ് ശ്രീ എം പി വിൻസെന്റ് അറിയിച്ചു.

 

സൗദി അറേബ്യ യിൽ നിന്നും നാസർ നെസ്റ്റോ, ഷാജു വാലപ്പൻ, യഹിയ കൊടുങ്ങലൂർ എന്നിവർ മുഖ്യരക്ഷധികാരികളും ഷാജി മോഹൻ (ദമ്മാം), ഷരീഫ് അറക്കൽ (ജിദ്ദ), മാള മുഹ്‌യുദ്ധീൻ ഹാജി (റിയാദ്) എന്നിവർ വൈസ് ചെയർമാന്മാരും അഷ്‌റഫ്‌ വടക്കേകാട് (ജിദ്ദ) , ഹമീദ് കണിച്ചാട്ടിൽ (ദമ്മാം), നാസർ വലപ്പാട് (റിയാദ്), രാജു തൃശൂർ (റിയാദ്), സക്കീർ ഹുസൈൻ (ദമ്മാം), സുലൈമാൻ (തബുക് ) എന്നിവർ ജോയിൻറ് കൺവീനർമാരായും, നാട്ടിലും സൗദിയിലും ഉള്ള ഒ ഐ സി സി യുടെ സജീവ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള നിർവാഹക സമിതിയും തൃശൂർ ജില്ലാ ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റ് പ്രഖ്യാപിച്ചു.

 

നാട്ടിലുള്ള പ്രവർത്തകരുമായി ബന്ധപ്പെട്ടു കൊണ്ട് തൃശൂരിലെ യുഡിഎഫ് ന്റെ 13 നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനം സജീവമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു ഇൻകാസ് / ഒഐസിസി സംഘടനകളുടെ ചുമതലയുള്ള ഡി സി സി ജനറൽ സെക്രട്ടറി  ശ്രീ രവി ജോസ് താണിക്കൽ അറിയിച്ചു.

spot_img

Related Articles

Latest news