ആധാർ-പാൻ ബന്ധിപ്പിക്കൽ: സമയപരിധി മാർച്ച് 31, വൈകിയാൽ 1000 രൂപ വരെ പിഴ

പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന്അവസാനിക്കും.

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.

കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.

എങ്ങനെ ബന്ധിപ്പിക്കാം.

1. ഇൻകംടാക്സ് ഇ-ഫയലിങ്പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN>ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്.

2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്.

3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം.

4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു.

5.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.

spot_img

Related Articles

Latest news