തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

നാമ: തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണന്‍ (52) ആണ് മരിച്ചത്. കോഫി ഷോപ്പില്‍ ജീവനക്കാരനായ ഇദ്ദേഹം എട്ടുമാസം മുമ്ബാണ് ബഹ്റൈനില്‍ എത്തിയത്.

നേരത്തേ പത്തു വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികള്‍ അറിയിച്ചു.

spot_img

Related Articles

Latest news