ഇന്ത്യ-സഊദി ബന്ധത്തിന് പുതിയ അധ്യായം; വിപുൽ റിയാദിൽ ചുമതലയേറ്റു.

റിയാദ്: സഊദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ വിപുൽ ഔദ്യോഗികമായി ചുമതലയേറ്റു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള ഇന്ത്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

മുൻ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വിപുൽ പുതിയ സ്ഥാനത്തെത്തിയത്.

ഓഗസ്റ്റ് 15ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന് സഊദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്യും.

1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുലിന് കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും വിദേശകാര്യ മന്ത്രാലയത്തിലും വിവിധ സുപ്രധാന ചുമതലകൾ വഹിച്ച ദീർഘകാല നയതന്ത്ര പരിചയമുണ്ട്.

ഇന്ത്യ-സഊദി തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം, ടൂറിസം, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുകയാണ് പുതിയ അംബാസഡറുടെ പ്രധാന ലക്ഷ്യങ്ങളിൽപ്പെടുന്നത്.

spot_img

Related Articles

Latest news