മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച്‌ കാർ യാത്രികരായ 5 പേർക്ക് പരിക്കേറ്റു.ആരുടെയും പരുക്ക് സാരമുള്ളതല്ല.

നെടുംകുന്നം പാഴൂര്‍ തോമസ് മാത്യൂ, ഭാര്യ മിനി, മിനിയുടെ സഹോദരി റാണിമോള്‍, റാണിയുടെ മക്കളായ ഇവാന്‍, ജുവല്‍ മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം നടന്നത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അല്‍പം പിന്നിലായി പോയിരുന്നു.

spot_img

Related Articles

Latest news