സൈക്കിള്‍ റാലിയും ബോധവത്കരണ ക്ലാസും

 

ആറളം: ഇരിട്ടി എക്സൈസ് റെയിഞ്ച് ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിമുക്തി ക്ലബ്, എസ്പിസി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരെസൈക്കിള്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത് സൈക്കിള്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് ഓഫീസര്‍ റീന, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വി ശരണ്യ, സ്റ്റുഡന്റ് പോലീസ് ഓഫീസര്‍ ഷിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സിവില്‍ എക്സൈസ് ഓഫീസര്‍ സജേഷ് പി.കെ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.

spot_img

Related Articles

Latest news