നടുറോഡിൽ ചലനമറ്റ സഹോദരന് ‘ദൈവത്തിന്റെ കൈ’യായി ബാബു; സമയോചിത ഇടപെടലിൽ ജീവൻ രക്ഷാ ശ്രമം

മുക്കം: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടുറോഡിൽ ചലനമറ്റ നിലയിൽ കിടന്ന ഗോതമ്പറോഡ് സ്വദേശി റിഷിൽ എന്ന യുവാവിന് സമയോചിതമായി പ്രാഥമിക ശുശ്രൂഷ നൽകി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി എന്റെ മുക്കം സന്നദ്ധസേനാംഗം ബാബു എള്ളങ്ങൽ.

ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരമാണ് മുക്കത്ത് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികനായ റിഷിൽ റോഡിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു. നാട്ടുകാർ ചുറ്റും കൂടിയെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നതിനിടെയാണ് ബാബു എള്ളങ്ങൽ സ്ഥലത്തെത്തിയത്.

ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി റിഷിലിനരികിലെത്തിയ ബാബു ആദ്യം പൾസ് പരിശോധിച്ചു. സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന ഒരാളിൽനിന്ന് തോർത്ത് വാങ്ങി റിഷിലിന് കൃത്രിമ ശ്വാസം നൽകുകയും അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. അതിനിടെ റിഷിലിൽ നേരിയ അനക്കം അനുഭവപ്പെട്ടത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയായി.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ റിഷിലിനെ മുക്കത്തെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കുശേഷം എത്രയും വേഗം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. നിർദേശം ലഭിച്ച ഉടൻതന്നെ ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി റിഷിലിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വീട്ടുകാർ ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ ചെയ്യേണ്ട പ്രാഥമിക രക്ഷാപ്രവർത്തനങ്ങളും ചികിത്സാ നടപടികളും ആരംഭിച്ചിരുന്നു. അപകടസമയത്ത് ബാബു എള്ളങ്ങലും ഒപ്പമുണ്ടായിരുന്ന നാട്ടുകാരും നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ ആശ്വാസമായതെന്ന് റിഷിലിന്റെ കുടുംബം പറഞ്ഞു.

“എങ്ങനെ, ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. ആ സമയത്ത് ബാബു ചെയ്തത് ദൈവത്തിന്റെ കൈകൾ പ്രവർത്തിച്ചതുപോലെയായിരുന്നു. അപരിചിതനായ ഒരാൾ സ്വന്തം സഹോദരനെപ്പോലെ കരുതി ഓടിയെത്തി സഹായിച്ചു” — കുടുംബം പറഞ്ഞു.

ജാതി-മത ഭേദമന്യേ പരസ്പരം സഹായിക്കാനുള്ള മനസ്സും മനുഷ്യസ്നേഹവും സമൂഹത്തിൽ എന്നും നിലനിൽക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. “എല്ലാവരും നമ്മുടെ സഹോദരന്മാരാണെന്ന ചിന്തയും പ്രതിസന്ധിയിലായവരെ സഹായിക്കാനുള്ള മനസ്സും ഓരോരുത്തരിലും ഉണ്ടാകണം. അന്ന് സഹായത്തിനെത്തിയ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.”

മനുഷ്യജീവന് വിലകൽപ്പിച്ച് അപകടസ്ഥലത്ത് മടിച്ചുനിൽക്കാതെ ഇടപെട്ട ബാബു എള്ളങ്ങലിന്റെ പ്രവർത്തനം സഹജീവിസ്നേഹത്തിന്റെ മാതൃകയാണെന്നും കുടുംബം പറഞ്ഞു.

“ഈ പ്രവർത്തിയെ എന്ത് പേരിട്ട് വിളിക്കണമെന്ന് അറിയില്ല. ഞങ്ങൾക്ക് അതൊന്നു മാത്രം പറയാനാകും — അത് ‘ദൈവത്തിന്റെ കൈകൾ’ ആയിരുന്നു

spot_img

Related Articles

Latest news