ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം റിയാദ് ടാക്കീസ് ആഘോഷിച്ചു .

റിയാദ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം കലാ സാംസ്‌കാരിക കൂട്ടായ്മ്മ റിയാദ് ടാക്കീസ് വിപുലമായി ആഘോഷിച്ചു , ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് പ്രസിഡണ്ട് റിജോഷ് കടലുണ്ടി അധ്യക്ഷത വഷിച്ചു.
സലാം ടി വി എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി ,അല്‍ മദീന റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് , വിമുക്തഭടന്‍ സജി തന്നികൊത്ത്, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട് , ഷൈജു പച്ച
എന്നിവർ സംസാരിച്ചു
കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് മധുരപലഹാര വിതരണവും ദേശീയഗാനാലാപനവുമുണ്ടായി .

ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശാഭിമാനികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണ്. അവരുടെ ത്യാഗത്തിന്റെ മുന്നില്‍ ശിരസ്സ് നമിച്ചു മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്നും , ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്ന് നേടിയെടുത്ത സ്ഥാനം ഏറെ അഭിമാനകരമാണെന്നും ,
രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങുകൾക്ക് ദൃശ്യ , റംഷി ടീച്ചർ , സജീർ സമദ് , നബീൽ ഷാ , ഹുസൈൻ ഷാഫി , രതീഷ് നാരായണൻ , ബാബു കണ്ണോത്ത് , ഷിജു ബഷീർ , നാസിൽ റോസെസ്‌ , അൻസാർ കൊടുവള്ളി , അന്‍വര്‍ സാദത് യൂനുസ്, ഉമറലി അക്ബര്‍, ജോണി തോമസ് , റമീസ് , മുത്തലിബ് , ഫൈസൽ തമ്പലക്കോടൻ ,ഷഫീഖ് വലിയ , നൗഫൽ സുലൈമാൻ , ഷൻസീർ കാലിക്കറ്റ് , ആസിഫ് തങ്ങൾ , ഇബ്രാഹിം , നാസർ , അലൻ ജോർജ് ,പ്രമോദ് ഗംഗാധരൻ , മനു മണ്ണാർക്കാട് , ഷഹനാസ് എ എസ് , ഷംനാൻ ടി വി എസ്‌ എന്നിവർ നേതൃത്വം നല്‍കി.ജോസ് കടമ്പനാട് സ്വാഗതവും , ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news