ആലപ്പുഴ: വീടിന് അടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് മുട്ടില്‍ ഇഴഞ്ഞുകയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു.അമ്പലപ്പുഴയിലാണ് സംഭവം. കാക്കാഴം പുതുവല്‍ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ ഇടിച്ചത്. കുട്ടി എങ്ങനെയാണ് റെയില്‍ പാളത്തിലേക്ക് ഇഴഞ്ഞ് എത്തിയെന്നുള്ള കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. അപകടത്തെ തുടർന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

