ഇന്ന് ബയേണ്‍ പി എസ് ജിക്ക് എതിരെ

ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവര്‍ത്തനം

ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഗംഭീര പോരാട്ടമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവര്‍ത്തനമാകും ഇന്ന് കാണാന്‍ കഴിയുക. മ്യൂണിചില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ ബയേണും പി എസ് ജിയും നേര്‍ക്കുനേര്‍ വരും.

അവസാനം ഏറ്റുമുട്ടിയപ്പോള്‍ ബയേണ്‍ വിജയിച്ച്‌ കിരീടവുമായി മടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ പോരാട്ടം കൂടുതല്‍ കനത്തത് ആയിരിക്കും.

ബയേണ്‍ നിരയില്‍ ഇന്ന് അവരുടെ സൂപ്പര്‍ സ്റ്റാര്‍ ലെവന്‍ഡോസ്കി പരിക്ക് കാരണം കളിക്കുന്നില്ല. ഒപ്പം കൊറോണ ആയതിനാല്‍ ഗ്നാബറിയും ടീമില്‍ ഉണ്ടാകില്ല. ഇത് ബയേണ് വലിയ തിരിച്ചടി ആകും.

മറുവശത്ത് പി എസ് ജിക്കും കൊറോണ പ്രശ്നമാണ്. വെററ്റി ഇന്ന് പി എസ് ജി നിരയില്‍ ഇല്ല. എന്നാല്‍ പരിക്ക് മാറി എത്തിയ നെയ്മര്‍ ഇന്ന് ഉണ്ടാകും. അവസാന മത്സരത്തില്‍ പരാജയപ്പെട്ടാണ് പി എസ് ജി ബയേണെ നേരിടാന്‍ വിമാനം കയറിയത്. ഇന്ന് രാത്രി 12.30നാകും മത്സരം.

spot_img

Related Articles

Latest news