സിജി ദമ്മാം – അഭിരുചി പരീക്ഷ

വിദ്യാർത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി CIGI (Centre for Information and Guidance India) കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന Aptitude Test ഇപ്പോൾ ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. ദമ്മാമിലെ വിദ്യാർത്ഥികൾക്കായി ഡിസ്പാകുമായി ചേർന്ന് സിജി ഓൺലൈൻ അഭിരുചി പരീക്ഷ ഈ വരുന്ന ശനി (17-07 -2021) സംഘടിപ്പിക്കുന്നു. 9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.

നിബന്ധനകൾ

1. ഒരേ സമയം ടെസ്റ്റും സൂം മീറ്റിങ്ങും നടക്കുന്നതിനാൽ നല്ല ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരിക്കണം.

2. LAPTOP/Desktop/TAB ഉള്ളവർ മാത്രമെ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ.

3. മൊബൈൽ ഫോണിലൂടെ ടെസ്റ്റ് നടത്താൻ സാധിക്കുകയില്ല.

4. ടെസ്റ്റ് കഴിഞ്ഞ് ഒരാഴ്ചക്കകം കൗൺസിലിങ് നടത്തുന്നതാണ്.

5. കമ്പ്യൂട്ടറിൽ സൂം അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിരിക്കണം.

6. രാവിലെ 8:30 മണി മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും ടെസ്റ്റ് സമയം. (ഹ്രസ്വ ഇടവേളകൾ ഉണ്ടാവും)

താല്പര്യമുള്ളവർ https://chat.whatsapp.com/EEgBbSOU6tj2wxf3xGZHEV ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. Registration link ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും. രജിസ്ട്രേഷൻ ലിങ്കിൽ കൃത്യമായ വിവരങ്ങൾ മാത്രം നല്കുക. ടെസ്റ്റിനുള്ള യൂസർനെയിം, പാസ്സ്‌വേർഡ്, ടെസ്റ്റ് ടൈം എന്നിവ ഇമെയിലിലൂടെയായിരിക്കും ലഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: WhatsApp: +966 59 33 555 88

spot_img

Related Articles

Latest news