കൊച്ചി തീരത്ത് വൻ രക്തചന്ദന വേട്ട

ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി തീരത്തുവെച്ച് 2200 കിലോ രക്തചന്ദനം പിടികൂടി. വെല്ലിം​ഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം പിടികൂടിയത്.

ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച രക്തചന്ദനം കപ്പല്‍മാര്‍ഗം കൊച്ചി തീരം വഴി ദുബായില്‍ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 2200 കിലോ രക്തചന്ദനം പിടികൂടിയത്‌.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

spot_img

Related Articles

Latest news