വി പി സാനുവിന് കെട്ടിവെക്കാനുള്ള പൈസ നൽകി സമരം ചെയ്യുന്ന കർഷകർ

മലപ്പുറം : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവ നേതാവ് സാനുവിന് കെട്ടിവെക്കാനുള്ള പൈസ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നൽകി. അവർക്കൊപ്പം സമരത്തിൽ പങ്കെടുത്ത സാനുവിന്റെ ജയം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പൈസ കൈമാറി കൊണ്ട് അവർ പ്രതികരിച്ചു. സാനുവിന്റെ ജയത്തിന് വേണ്ടി കേരളത്തിലെ എല്ലാവരും വിശിഷ്യാ കർഷകർ ഒന്നിച്ചു നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്ന് നോമിനേഷനൊപ്പം കെട്ടിവെക്കാൻ ആവശ്യമായ തുക കർഷകസമര പ്രതിനിധികൾ വിജു കൃഷ്ണനെ ഏൽപ്പിച്ചു. നരേന്ദ്രമോഡി സർക്കാരിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയും ജനാധിപത്യ വിശ്വാസികളുടെയും സമരപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാൻ സാനുവിന് കഴിയട്ടെ എന്ന് അവർ ആശംസിച്ചു .

spot_img

Related Articles

Latest news