മുന്‍ ജിദ്ദാ പ്രവാസി നാട്ടില്‍ കോവിഡ് മൂലം മരണപ്പെട്ടു

ജിദ്ദ: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ മലപ്പുറം സ്വദേശി കോവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം, ചട്ടിപ്പറമ്പ്, ചാഞ്ഞാല്‍ കിളിയമണ്ണില്‍ ഷഫീഖാണ് കോവിഡ് ചികിത്സയിലായിരിക്കേ മരിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയ ഭേദമായിരുന്നില്ല.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ദീര്‍ഘകാലം ഡ്രൈവര്‍ ആയിരുന്ന ഷഫീഖ് പിരിയുമ്പോൾ ട്രാന്‍സ്‌പോര്‍ട്ട് സെക്ഷന്‍ ഇന്‍ ചാര്‍ജ് പദവിയിലായിരുന്നു.

ചട്ടിപ്പറമ്പ് ചാഞ്ഞാല്‍ പരേതനായ കിളിയമണ്ണില്‍ അബ്ദുറസാക്ക് – ചക്കിങ്ങത്തൊടി മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന പാങ്ങ്. മക്കള്‍: സഫ്വാന്‍, റിസ്വാന്‍. മരുമകള്‍: ഷെറിന്‍. സഹോദരങ്ങള്‍ : നൗഷാദ്, സലീന , നൗഫല്‍.

spot_img

Related Articles

Latest news