കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്ന (30)യെയാണ് കാണാതായത്.
ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴ ശക്തമായതിനെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതിനിടെ പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്ന ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും സ്ഥലത്തെത്തി. യുവതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

