യാത്രയയപ്പും വിജയികൾക്ക് അനുമോദനവും

ഈ അധ്യയന വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സി.കെ സിദ്ദീഖ് മാസ്റ്റർക്ക് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ. യുപി സ്കൂൾ പി ടി എ യും നാട്ടുകാരും യാത്രയയപ്പ് നൽകി. എൽ.എസ്.എസ്, യു.എസ്.എസ് സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ആരിഫ സത്താർ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം റുഖിയ റഹീം , ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, കെ.ജോർജ് മാത്യു, കെ.സിന്ധു, ടി. മധുസൂദനൻ , കുണ്ടുങ്ങൽ മുഹമ്മദ്, കെ. ഉസ്മാൻ , കെ. ഗംഗാധരൻ ,കെ.പി.ഉസ്മാൻ , വി.പി. ഷിഹാബ്, എം.മുഹമ്മദ് താഹ , പി.യു. ഷാഹിർ സംസാരിച്ചു.

spot_img

Related Articles

Latest news