കെ. റെയിൽ : സർക്കാരിന് തന്നെ ധാരണയില്ല – ഓ.ഐ.സി.സി

ഇടതുപക്ഷ സർക്കാർ സാധാരണക്കാരായ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കാൻ പോകുന്ന സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സർക്കാരിന് തന്നെ ഒരു ധാരണയുമില്ലെന്ന്  ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മന്ത്രി പറയുന്ന കാര്യങ്ങൾ അല്ല, കെ.റയിലിന്റെ എം. ഡി. പറയുന്നത്, ഇടതുപക്ഷ നേതാക്കൾ പറയുന്നത്, ഇതിൽ നിന്നൊക്കെ വിപരീതമായ കാര്യങ്ങളാണ് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത്. സിൽവർ ലൈൻ പദ്ധതി ആരുമായും ചർച്ച ചെയ്യാതെ നടപ്പാക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണ്. ഈ കാര്യം പറയുന്ന ജന നേതാക്കളെയും സാധാരണക്കാരായ ജനപ്രതിനിധികളെയും ഭീകരവാദികളായി മുദ്രകുത്തുവാനാണ് ഇടതുപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരും ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാതെ ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകരുത്. പിടിവാശി ഉപേക്ഷിച്ചു സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

സ്വന്തം ഭൂമി ഒരു സുപ്രഭാത്തിൽ ഒരു കൂട്ടം പോലീസുകാരെയും, ഗുണ്ടകളെയും കൊണ്ട് വന്നു അവിടെ കല്ലിടാൻ ശ്രമിച്ചാൽ പ്രതിഷേധം സ്വാഭാവികമാണ്, അങ്ങനെ പ്രതിഷേധം ഉയർത്തുന്ന വീട്ടമ്മമാരെയും പാവപ്പെട്ടവരെയും തീവ്രവാദികൾ എന്ന് വിളിച്ച മന്ത്രി ചെറിയാനെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

മലപ്പുറം ജില്ലയിൽ സാധാരണക്കാരായ ജനങ്ങളുടെ ഭൂമി അനധികൃതമായി കൈയേറാനുള്ള ശ്രമം അപലപനീയമാണ്, അത് അംഗീകരിക്കാനാവില്ല, സംസ്ഥാനത്തുടനീളം സർക്കാർ സ്വീകരിക്കുന്ന ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

spot_img

Related Articles

Latest news