സിനിമ സെറ്റിലെ അക്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

പാലക്കാട് വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. കടമ്പഴിപ്പുറത്ത് ക്ഷേത്രപരിസരത്ത് ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.

സ്ഥലത്ത് എത്തിയ സംഘം ചിത്രീകരണം തടയുകയായിരുന്നു. “നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. സെറ്റിലെ ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news