പ്രതിയുടെ വീട്ടില്‍ കഞ്ചാവ് തോട്ടം!

തിരുവനന്തപുരം: കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടതു കഞ്ചാവ് തോട്ടം! കാഞ്ഞിരംകുളം മാങ്കാല പുത്തന്‍വീട്ടില്‍ സുരേഷ് കുമാറിന്റെ (40) വീട്ടിലാണു കഞ്ചാവ് കൃഷി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിലാണ് മരപ്പാലത്തിനു സമീപത്തു നിന്ന് സുരേഷ് കുമാര്‍ പിടിയിലായത്. വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

പിന്നീട് പരിശോധനയ്ക്കു വീട്ടിലെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും നട്ടുവളര്‍ത്തിയ കഞ്ചാവു ചെടികള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പലതും ഏഴ് അടിയിലേറെ ഉയരമുള്ളതും വിളവെടുപ്പിനു പാകമായതുമാണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥര്‍ വ്യക്തമാക്കി.

പത്തിലധികം കഞ്ചാവു ചെടികള്‍ ഉണ്ടായിരുന്നു. ഇതില്‍ ചിലത് കരിഞ്ഞ നിലയിലുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

spot_img

Related Articles

Latest news