സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് രണ്ടാം തവണയും കൂടി

കൊച്ചി: സ്വര്‍ണവില ഇന്ന് ഉച്ചക്ക് രണ്ടാം തവണയും കൂടി. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,240 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനയുണ്ടായി. 1,05,920 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 90 രൂപയുടെ വര്‍ധയാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലുണ്ടായത്. പവന് 720 രൂപയും വര്‍ധിച്ചു. 87,080 രൂപയായാണ് വില വര്‍ധിച്ചത്.

അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. 0.4 ശതമാനം നഷ്ടത്തോടെ ഔണ്‍സിന് 4,060 ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്ത വിപണിയിലെ വ്യാപാരം. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4,069.80 ഡോളറായി.

യുഎസ് സേന ഇറാനില്‍ നടത്തിയ ആക്രമണങ്ങളും അതിന് മറുപടിയായുള്ള ഇറാന്റെ ആക്രമണങ്ങളുമാണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക. രാജ്യാന്തര വിപണിയില്‍ എണ്ണവില 80 ഡോളര്‍ പിന്നിട്ടിട്ടുണ്ട്. എണ്ണവില വരും ദിവസങ്ങളിലും ഉയരുകയാണെങ്കില്‍ അത് പണപ്പെരുപ്പ വര്‍ധനക്ക് കാരണമാകും.പണപ്പെരുപ്പം വര്‍ധിച്ചാല്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറക്കുകയും ബോണ്ട് നിക്ഷേപത്തെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യും.

spot_img

Related Articles

Latest news