മുക്കം ഗ്രെയ്സ് പാർക്കിന് തറക്കല്ലിട്ടു

മുക്കം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്ന ഡി അഡിക്ഷൻ സെൻ്റർ, വയോജനങ്ങൾക്ക് വിനോദവും വിശ്രമവും നൽകുന്ന ഡേ കെയർ, സൈക്യാട്രി യൂനിറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്കിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് തറക്കല്ലിട്ടു. പാലിയേറ്റീവ് കെയർ രംഗത്തു കഴിഞ്ഞ ഇരുപത് വർഷമായി ഗ്രെയ്സ് കാഴ്ചവെച്ച സേവനം മാതൃകാപരമാണെന്നും കാലത്തിൻ്റെ തേട്ടമാണ് ഗ്രെയ്സിൻ്റെ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മാസം മുമ്പ് മെഗാ ബിരിയാണി ചലഞ്ച് നടത്തി ഫണ്ട് സമാഹരിച്ചാണ് ഇവ നിർമിക്കാനാവശ്യമായ രണ്ടര ഏക്കർ സ്ഥലം കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ഗ്രെയ്സ് വാങ്ങിയത്. പദ്ധതികളുടെ പൂർത്തീകരണത്തിനായി ഏഴു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി ലോഗോ പ്രകാശനം ചെയ്തു. കാരശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ, ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, ഡോ.പി സി അൻവർ, ഒ.അബ്ദുല്ല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പി അലി അക്ബർ, സി.കെ കാസിം, എം ടി അശ്റഫ് ,സി.പി ചെറിയ മുഹമ്മദ് ,കെ പി യു അലി തുടങ്ങിയവർ സംസാരിച്ചു. ഗ്രെയ്സ് ചെയർമാൻ പി കെ ശരീഫുദ്ദീൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പി അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news