ജീവന്റെ തുടിപ്പായി ഒഐസിസി രക്തദാന മഹായജ്ഞം; പ്രവാസി ഐക്യത്തിന്റെ കരുത്തിൽ ക്യാമ്പ് ശ്രദ്ധേയമായി

റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഷുമൈസി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് രക്തദാതാക്കളാണ് ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളായത്.

​രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണിവരെ നീണ്ടുനിന്ന ക്യാമ്പ് റിയാദിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റിയാദ് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ & പ്രസ്സ് ഇൻഫർമേഷൻ കൗൺസിലർ ഷാരിഖ് ബദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജാതി-മത-വർണ്ണ- ദേശ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ സേവനമാണ് രക്തദാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിരമായ രക്തദാനം സമൂഹത്തിന് അനിവാര്യമാണെന്നും, ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹം കാണിക്കുന്ന ആവേശം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​പ്രോഗ്രാം ചെയർമാൻ ഷിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ മാത്യു ജോസഫ് ആമുഖ പ്രഭാഷണം നടത്തി.

റിയാദ് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ബദർ അൽ അലി രക്തത്തിന്റെ ലഭ്യത ആരോഗ്യ മേഖലയിൽ എത്രത്തോളം നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. അപകടങ്ങൾ, ശസ്ത്രക്രിയകൾ, ഗുരുതര രോഗചികിത്സകൾ എന്നിവയ്ക്കായി രക്തത്തിന്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിൽ ഇത്തരം ജനകീയ ക്യാമ്പുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് റീജിയണൽ ലബോറട്ടറിയിലെ ചീഫ് ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സിബായി ഒഐസിസിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ തോതിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനെ അഭിനന്ദിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ ഇത്തരം പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അൽ ശിഫ മെഡിക്കൽ സർവീസസിലെ ഡോ. മുഹമ്മദ് ഇദ്രിസ്,
ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്,അബ്ദുള്ള വല്ലാഞ്ചിറ, വനിതാ വേദി പ്രതിനിധി മൃദുല വിനീഷ്, കോക്ക-കോള മാനേജർ വേണുഗോപാൽ, ഷരീഫ് സബൂർജി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച വ്യക്തികളെ ആദരിച്ചു. ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കർ, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, നൗഫൽ പാലക്കാടൻ,റഷീദ് കൊളത്തറ,റഹ്മാൻ മുനമ്പത്ത്, നിഷാദ് ആലംകോട്, സജീർ പൂന്തുറ, സൈഫ് കായംകുളം, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, ഷുക്കൂർ ആലുവ, റഫീഖ് വെമ്പായം, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, അബ്ദുൽ കരീം കൊടുവള്ളി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഷാനവാസ് മുനമ്പത്ത്,മാള മുഹിയിദ്ധീൻ,അഡ്വ: എൽ.കെ അജിത്ത്, നസറുദ്ദീൻ വി.ജെ, അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് ഖാൻ, ബഷീർ കോട്ടയം, നാസർ വലപ്പാട്, അലി ആലുവ, കമറുദ്ദീൻ താമരക്കുളം, ഒമർ ഷരീഫ് കോഴിക്കോട്, സന്തോഷ് ബാബു കണ്ണൂർ, ഷിഹാബ് പാലക്കാട്, ഷാജി മഠത്തിൽ, സിജോ വയനാട്, ബാബു കുട്ടി പത്തനംതിട്ട, നാസർ കല്ലറ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ, ഷഫീഖ് കിനാലൂർ, സൈനുദ്ധീൻ വെട്ടത്തൂർ, ഷബീർ വരിക്കാപ്പള്ളി,ഹരീന്ദ്രൻ കണ്ണൂർ,ഭദ്രൻ തിരുവനന്തപുരം, ജോസഫ് കോട്ടയം,സൈനുദ്ധീൻ വല്ലപ്പുഴ തുടങ്ങിയവർ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി. രക്തദാനം നടത്തിയ എല്ലാവർക്കും ഒഐസിസിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്ത സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.

അലക്സ് കൊട്ടാരക്കര, ജംഷി തുവ്വൂർ, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, നിസാർ പള്ളികശ്ശേരി, ബിനോയ് മത്തായി, ജംഷി കോഴിക്കോട്, ഷരീഫ് തൈക്കണ്ടി, വൈശാഖ് കോഴിക്കോട്, ഷറഫു ചിറ്റൻ, സാദിഖ് വടപുറം, ഷിബു ഉസ്മാൻ, സിദ്ധീഖ് പന്നിയങ്കര, ഉമ്മറലി അക്ബർ ഫാത്തിമ ഫിദ അബ്ദുൽ കരീം, ജോജി ബിനോയ്, സുനി ബഷീർ, മോലിഷാ സജി, അൻസാർ വർക്കല, ഷംസീർ പാലക്കാട്, മുജീബ് കൂടരഞ്ഞി തുടങ്ങിയവർ റജിസ്ട്രേഷൻ വിഭാഗത്തിന് നേതൃത്വം നൽകി.

ഹാഷിം കണ്ണാടിപറമ്പ്, സോണി പാറക്കൽ, അൻസാർ വടശ്ശേരി ക്കോണം, മുത്തു പാണ്ടിക്കാട്, സമദ് വയനാട്, മജു സിവിൽ സ്റ്റേഷൻ, ഷാനവാസ് ഇടുക്കി, ഷിജു, ഡൊമിനിക്ക്, സുജിത്ത് കണ്ണൂർ, ഹാഷിം പാപ്പിനശ്ശേരി, ശരത് സ്വാമിനാഥൻ, റഫീഖ് പട്ടാമ്പി, സിജോ എറണാകുളം, റഫീഖ് കൊടിഞ്ഞി, ഷഫീഖ് കണ്ണൂർ, അശ്റഫ് ആലപ്പുഴ, രാജേഷ് ഉണ്ണിയാൽ, സഹീർ പാലക്കാട്, കലാം പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, ജിബിൻ സമദ്, ജോണി ചാലക്കുടി, ഷാജഹാൻ ഇടുക്കി, സഞ്ജു തൃശൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ രക്തദാതാക്കൾക്കായി വാഹന സൗകര്യവും ഭക്ഷണമടക്കം സംഘാടകർ ഒരുക്കിയിരുന്നു. അതോടൊപ്പം അൽമറായി കമ്പനി ക്യാമ്പിൽ പങ്കെടുത്ത എല്ലാ ബ്ലഡ്‌ ദാതാക്കൾക്കും ആവശ്യമായ ജൂസും കേക്കും പ്രത്യേകം നൽകുകയുണ്ടായി.പരിപാടിയുടെ ഭാഗമായി അൽത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികൾ ക്യാമ്പിന് കൂടുതൽ ആവേശം പകർന്നു. ലിയ ഷജീർ പ്രോഗ്രാം അവതാരികയായി.
റിയാദിലെ ഇന്ത്യൻ പ്രവാസികളുടെ ഐക്യവും സാമൂഹിക ഉത്തരവാദിത്തവും വിളിച്ചോതുന്ന ഈ ജനകീയ രക്തദാന ക്യാമ്പ്, മനുഷ്യസ്നേഹത്തിന്റെ മികച്ച മാതൃകയായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news