ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: “എന്താണ് സ്ട്രോക്ക്? എങ്ങിനെ തടയാം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജെ സി ഐ കാരശ്ശേരിയും മുക്കം ഇ എം എസ് ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചേന്നമംഗലൂർ സായാഹ്നത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്‌ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ അനിവാര്യമായതും പ്രായഭേദമന്യേ എല്ലാവരിലേക്കും എത്തേണ്ടതുമാണ് ഇത്തരത്തിലുള്ള പരിപാടികൾ എന്ന് ജി. അബ്ദുൽ അക്ബർ പറഞ്ഞു. പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ജെ സി ഐ കാരശ്ശേരിയേയും, മുക്കം ഇ എം എസ് ഹോസ്പിറ്റലിനേയും അദ്ദേഹം അഭിനന്ദിച്ചു.

ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് അഷീഖ ആസാദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ചന്ദ്രമോഹൻ ഉണ്ണി ക്ലാസിന് നേതൃത്വം നൽകി. ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ആസാദ് കെ കെ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ഇ എം എസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ രാജൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് അക്ബർ , ഹസനുൽ ബന്ന ചേന്നമംഗല്ലൂർ, ദേവക് അജീഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉമ്മു ഹബീബ സ്വാഗതവും റിഷാന നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news