സംവിധായകന്‍ കമലിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച്‌

കൊടുങ്ങല്ലൂര്‍: ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ്​ ന​ട​ന്‍ സ​ലിം​കു​മാ​റി​നെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍​നി​ന്ന്​ മാ​റ്റി​ നി​ര്‍​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ക​മ​ലിന്റെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി. ഇ​ന്ദി​ര ഭ​വ​നി​ല്‍​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ര്‍​ച്ച്‌ ക​മ​ലിന്റെ വീ​ടിന്റെ 150 മീ​റ്റ​ര്‍ അ​ക​ലെ പൊ​ലീ​സ് ത​ട​ഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കോണ്‍ഗ്രസ് തൃശൂര്‍ ജില്ല ജനറല്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എച്ച്‌. മഹേഷ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. മേത്തല മണ്ഡലം പ്രസിഡന്‍റ് വി.എം. ജോണി, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് വി.എസ്. അരുണ്‍രാജ് എന്നിവര്‍ സംസാരിച്ചു.

spot_img

Related Articles

Latest news