കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മററി വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം മൂന്ന് പേരെ തേടിയെത്തി

കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മററി ഏർപ്പെടുത്തിയ കേരള കലാ പുരസ്ക്കാരം വൺ മാൻ ഷോ ഗായകനടൻ സലാം മാവൂരിനും, മീഡിയ വേൾഡ് ന്യൂസ് റിപ്പോർട്ടറും മാപ്പിളപ്പാട്ടു ഗായകനു മായ അബ്ദു ചെറൂപ്പയ്ക്കും, പ്രശസ്ഥ മെജീഷ്യൻ പ്രദീപ് ഹുഡിനോ എന്നിവർക്കും ലഭിച്ചതായി കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി”കോഓർഡിനേറ്റർമാരായ അൻസിൽ കാട്ടൂർ , ശിഹാബ് കിഴിശ്ശേരി, അഫ്മിഷ്, അമീർ , അജ്മൽ. ഹൻസൽ എന്നിവർ അറിയിച്ചു.

കാനേഷ് പൂനൂർ, ബാപ്പു വാവാട്, പക്കർ പന്നൂർ എന്നിവർ അടങ്ങിയ ജൂറികളിൽ മുപ്പത് അപേക്ഷകളിൽ നിന്നാണ് പ്രശസ്ഥരായ ഇവരെ തെരെഞ്ഞെടുത്തത്. ജൂലൈ പന്ത്രണ്ടിന്ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

spot_img

Related Articles

Latest news