ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; അ​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ല്‍ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​ന്‍​പ​ത് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. 15ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​സ്തർ ഐ​ജി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഏ​ക​ദേ​ശം 250 മാ​വോ​യി​സ്റ്റു​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സി​ആ​ര്‍​പി​എ​ഫും ക​മാ​ന്‍​ഡോ​ക​ളും ജി​ല്ലാ റി​സ​ര്‍​വ് പോ​ലീ​സു​കാ​രും സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്. ബി​ജാ​പു​രി​ലെ ത​രെ​മി​ലാ​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്.

spot_img

Related Articles

Latest news