മാസ് റിയാദ് വടംവലി മത്സരം നാളെ 

റിയാദ്:  മാസ് റിയാദ് ബി. പി. എൽ കാർഗോയുമായി സഹകരിച്ചു നടത്തുന്ന, എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് വടംവലി മത്സരം നാളെ റിയാദ് എക്സിറ്റ് 17-ലെ സാംട്ട ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് നാലിന് തുടങ്ങുന്ന മത്സരത്തിൽ സൗദിയിലെ പ്രമുഖ ടീമുകൾ മത്സരിക്കും.

ഒന്നാം സ്ഥാനക്കാർക്ക് ബി. പി. എൽ കാർഗോ നൽകുന്ന 1001 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ഓട്ടോ കെയർ വർക് ഷോപ്പ് നല്‌കുന്ന 701 റിയാലും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് മിറാത് അൽ റിയാദ് നൽകുന്ന 501 റിയാലും ട്രോഫിയുമാണ് സമ്മാനങ്ങൾ. കൂടാതെ കാണികൾക്ക് കൂപ്പൺ നറുക്കെടുപ്പ് വഴി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തിന് പാം ലോജിസ്റ്റിക് സൊല്യൂഷൻ വക 32 ഇഞ്ച് എൽ ഇ ഡി ടിവി നൽകും.

spot_img

Related Articles

Latest news