മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് റിയാദിന്റെ പുതിയ സീസൺ ജേഴ്‌സി പ്രകാശനം ചെയ്തു

റിയാദ്: മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് റിയാദിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം റിയാദിലെ ഫ്ലമിംഗോ പാർക്ക് മാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു (USA) ചടങ്ങിൽ വെച്ച് പുതിയ ജേഴ്‌സി പുറത്തിറക്കി.
മാസ്റ്റേഴ്‌സ് ടീമിന്റെ സ്പോൺസർ കൂടിയായ സനു മാവേലിക്കര, ഡോ. ആനി ലിബുവിൽ നിന്നും ജേഴ്‌സി ഏറ്റുവാങ്ങി.

ചടങ്ങിൽ ടീം പി.ആർ.ഓ ശ്രീ ജോർജ് കെ.ടി തൃശൂർ, മാനേജർ അബ്ദുൽ കരീം, ക്യാപ്റ്റൻ ഷാബിൻ ജോർജ്ജ്, രാഹുൽ എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു. പുതിയ ഊർജ്ജത്തോടും ഐക്യത്തോടും കൂടെ പുതിയ സീസണിനെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് ടീം അംഗങ്ങൾ.

spot_img

Related Articles

Latest news