തിരുവനന്തപുരം: മുഹറം പൊതു അവധിയിൽ മാറ്റം വരുത്തിയതായി സർക്കാർ അറിയിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം വ്യാഴാഴ്ചയായിരുന്ന മുഹറം അവധി, ഇപ്പോൾ വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ വ്യാഴാഴ്ച പ്രവർത്തി ദിനമായിരിക്കും.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മുഹറം വെള്ളിയാഴ്ചയായതിനാലാണ് അവധി തീയതിയിൽ മാറ്റം വരുത്തിയത്. പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച് എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി ബാധകമായിരിക്കും.

