ഒഐസിസി റിയാദ് ‘ആദരം 2026’ വിദ്യാഭ്യാസ അനുമോദന സംഗമം നാളെ

റിയാദ്: എസ്.എസ്.എൽ.സി, പ്ലസ് ടു, ഹയർ സ്റ്റഡീസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ‘ആദരം 2026’ എന്ന പേരിൽ വിദ്യാഭ്യാസ അനുമോദന സംഗമം സംഘടിപ്പിക്കുന്നു.

ജൂൺ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പരിശ്രമങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news