നിർധനരായ മദ്രസ്സ വിദ്യാത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു

റിയാദ് – തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ല് പരിധിയിലുള്ള ഏഴു മദ്രസ്സകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടക്കാൻ കഴിയാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും ഈ വർഷത്തെ പഠന ചിലവ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു.
കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും വിദ്യാർത്ഥികൾക്കുള്ള സഹായം സംഘടന വിതരണം ചെയ്തു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് മുൻപായി മുഴുവൻ മദ്രസ്സകൾക്കും ജമാഅത്തു പള്ളിയിൽ വെച്ച് തുക കൈമാറി. ചടങ്ങിൽ മഹല്ല് മുത്തവല്ലി ഹുസൈൻ മാളിയേക്കൽ റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം സംഘടന ജനറൽ സെക്രട്ടറി അബ്ദുൽ അസിസ് കമ്മിറ്റി അംഗങ്ങളായ ജമാൽ മക്ക, റഷീദ് നജ്‌റാൻ, ഹനീഫ ബുറൈദ എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news