താന്‍ വന്നതോടെ ബിജെപിയില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു: ഇ ശ്രീധരന്‍

ബിജെപി 70ന് മുകളില്‍ സീറ്റുകള്‍ നേടും

പാലക്കാട്: താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ബിജെപിയുടെ പ്രതിച്ഛായ മാറിയെന്നും ആളുകള്‍ കൂട്ടത്തോടെ ബിജെപി അനുകൂല മനോഭാവവുമായി രംഗത്തു വരുന്നുണ്ടെന്നും ഇ ശ്രീധരന്‍. രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തന്‍റെ വിജയത്തിന് സഹായകരമാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി 40 മുതല്‍ 75 വരെ സീറ്റുകള്‍ നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടസമുണ്ടാവില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മാറി മാറി വന്ന ഇടത് – വലത് സര്‍ക്കാരുകള്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പാലക്കാട് ജില്ലയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. ഇത് ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

spot_img

Related Articles

Latest news