മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം -ഐ സി എഫ്

ദമാം  :മുസ്‌ലിം പിന്നാക്ക വിഭാഗങ്ങൾക്ക്‌ അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും,റ്റു വിഭാഗങ്ങളുടേത് കവർന്നെടുത്തതാണ് എന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികളുടെ നിജസ്ഥിതി സർക്കാർ വ്യക്തമാക്കണമെന്നും ,മത ന്യൂനപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കി കേരളത്തിലെ സഹൃദാന്തരീക്ഷം തകർക്കാൻ ഇടയാക്കുന്ന രീതിയിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നതായും ഐ.സി.എഫ് ദമാം സെൻട്രൽ കമ്മിറ്റി ന്യൂനപക്ഷ ക്ഷേമ പദ്ധതി-കോടതി വിധിയും വസ്തുതകളും എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച വിർച്വൽ ചർച്ചാ സംഗമം അഭിപ്രയപ്പെട്ടു.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുസ്ലിം പിന്നോക്ക വിഭാഗത്തിൻ്റെ ഉന്നമനത്തിനായി കേരളത്തിൽ പാലോളി കമ്മിറ്റി ശുപാർശ പ്രകാരമുള്ള പദ്ധതി കളെ ന്യൂനപക്ഷ പദ്ധതികളായി പൊതുവൾക്കരിക്കുകയും തുടർന്നുള്ള കോടതി ഇടപെടലും ഉണ്ടായത് ഉത്തരവാദിത്ത പെട്ടവർ അവധാനതയോടെ കൈകാര്യം ചെയ്യാത്ത തിൻ്റെ ഫലമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു

അബ്ദുറഹ്‌മാൻ പുത്തനത്താണിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് സെൻട്രൽ പ്രസിഡൻ്റ് ഷംസുദ്ദീൻ സഅദി സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ മുഹമ്മദ് റഫീഖ് ചെമ്പോത്തറ വിഷയാവതരണം നടത്തി അവതരിപ്പിച്ചു. ലുഖ്മാൻ വിളത്തൂർ, അഷ്‌റഫ് ചാപ്പനങ്ങാടി ,റമളാൻ മുസ്ലിയാർ,സിദ്ദീഖ് സഖാഫി ഓമശ്ശേരി,അസ്ഹർ കോട്ടയം,അബ്ദുല്ല കാന്തപുരം,ബുർഹാൻ ലബ്ബ ,അൻസാർ അണ്ടത്തോട്,ഹർഷദ് ഇടയന്നൂർ
,അനസ് പാപ്പാളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു ,മുഹമ്മദ് കുഞ്ഞി അമാനി പ്രാർത്ഥന നടത്തി

എം ഒ എച്ച് വോളണ്ടിയർ അഹമ്മദ് നിസാമി മോഡറേറ്ററായിരുന്നു , മുനീർ തോട്ടട സ്വാഗതവും, റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news