ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ക്ക് സാ​ന്ത്വ​ന​മേ​കാ​ന്‍ മു​തു​കാ​ടിന്റെ ഇ​ന്ദ്ര​ജാ​ലം

ദു​ബൈ: ദു​ബൈ കൊ​ച്ചി​ന്‍ എം​പ​യ​ര്‍ ല​യ​ണ്‍സ് ക്ല​ബ്​ യു.​ എ.​ ഇ​ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ക്ക് സാ​ന്ത്വ​ന​മൊ​രു​ക്കാ​ന്‍ മ​ജീ​ഷ്യ​ന്‍ മു​തു​കാ​ടും ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളും ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ​മേ​ള 26ന് ​ന​ട​ക്കും. വി​ര്‍​ച്വ​ലാ​യി ന​ട​ക്കു​ന്ന ക​ലാ​മേ​ള ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ള്‍ക്ക് ഓ​ണ്‍ലൈ​നി​ലൂ​ടെ കാ​ണാം. യു.​എ.​ഇ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്ന്​ മു​ത​ല്‍ അ​ഞ്ച്​ വ​രെ​യാ​ണ് പ​രി​പാ​ടി.

വി​ര്‍ച്വ​ല്‍ റി​യാ​ലി​റ്റി​യു​ടെ സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ ഇ​ന്ദ്ര​ജാ​ല​വും സം​ഗീ​ത​വും നൃ​ത്ത​വും ഇ​ട​ ക​ല​ര്‍ന്ന വേ​റി​ട്ടൊ​രു പ​രി​പാ​ടി​യാ​ണ് വി​സ്മ​യ സാ​ന്ത്വ​നം. ഗോ​പി​നാ​ഥ് മു​തു​കാ​ടിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ക്ക് ക​ലാ​പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ‘ഡി​ഫ​റ​ന്‍​റ്​ ആ​ര്‍​ട്ട്​ സെന്‍റ​ര്‍’​ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ജി​ക് അ​ക്കാ​ദ​മി​യും കേ​ര​ള സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി മാ​ജി​ക് പ്ലാ​ന​റ്റി​ല്‍ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍ക്കാ​യി ന​ട​പ്പാ​ക്കു​ന്ന എം​പ​വ​ര്‍, ഡി​ഫ​റ​ന്‍​റ് ആ​ര്‍​ട്ട്​ സെന്‍റ​ര്‍ പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യാ​ണ് യൂ​നി​വേ​ഴ്സ​ല്‍ മാ​ജി​ക് സെന്‍റ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി www.differentartcentre.com സ​ന്ദ​ര്‍ശി​ക്കു​ക.

spot_img

Related Articles

Latest news