മെയ് 3-ന് നടന്ന നീറ്റ് യുജി (NEET UG 2026) പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ, പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ആപ്ലിക്കേഷൻ ഫീസ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തിരികെ നൽകുന്നു.
ഫീസ് റീഫണ്ട് ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാനുള്ള ലിങ്ക് നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഫീസ് റീഫണ്ട്: ആർക്കൊക്കെ ലഭിക്കും?
* പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന *22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കും* അവർ അടച്ച തുക (₹1700, ₹1600, ₹1000 അല്ലെങ്കിൽ വിദേശത്തുള്ളവർക്ക് ₹9000) പൂർണ്ണമായി തിരികെ ലഭിക്കും.
* *വരാനിരിക്കുന്ന ജൂൺ 21-ലെ റീ-നീറ്റ് (Re-NEET) പരീക്ഷ എഴുതുന്നുണ്ടോ ഇല്ലയോ എന്നത് ഈ റീഫണ്ടിനെ ബാധിക്കില്ല.*
അവസാന തീയതി
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ട അവസാന സമയം *2026 മെയ് 27 രാത്രി വരെ* മാത്രമായിരിക്കും. സമയപരിധി കുറവായതിനാൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
റീ-നീറ്റ് പരീക്ഷ പൂർണ്ണമായും സൗജന്യം
ജൂൺ 21-ന് നടക്കുന്ന റീ-നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ പ്രത്യേകമായി യാതൊരുവിധ ആപ്ലിക്കേഷൻ ഫീസും നൽകേണ്ടതില്ല. ഇത് പൂർണ്ണമായും സൗജന്യമായിരിക്കും.
ആരുടെ ബാങ്ക് അക്കൗണ്ട് നൽകാം?
പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ ഏത് കാർഡിൽ നിന്നോ നെറ്റ് ബാങ്കിംഗിൽ നിന്നോ ആണോ പണം അടച്ചത്, ആ അക്കൗണ്ട് തന്നെ നൽകണം എന്ന് നിർബന്ധമില്ല.
*. വിദ്യാർത്ഥിയുടെയോ*
* *അച്ഛന്റെയോ*
* *അമ്മയുടെയോ* പേരിലുള്ള കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം? (Step-by-Step Method)
1. നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ *neet.nta.nic.in* സന്ദർശിക്കുക.
2. ഹോം പേജിലെ ‘Candidate Activity’-ക്ക് കീഴിലുള്ള *’Fee Refund Window for NEET UG 2026’* എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ *ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും* ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
4. അക്കൗണ്ട് ഉടമയുടെ പേര്, *IFSC കോഡ്*, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ തെറ്റുകൂടാതെ കൃത്യമായി രേഖപ്പെടുത്തുക.
5. ക്യാൻസൽ ചെയ്ത ചെക്കിന്റെ (Cancelled Cheque) കോപ്പി അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും അത് നിർബന്ധമല്ല (*Optional*).
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: വിദ്യാർത്ഥികൾ ജൂൺ 21-ന് നടക്കുന്ന റീ-നീറ്റ് പരീക്ഷയ്ക്കുള്ള കഠിനമായ തയ്യാറെടുപ്പിലായതിനാൽ, അവരുടെ പഠനസമയത്തെ ബാധിക്കാത്ത രീതിയിൽ *മാതാപിതാക്കൾ തന്നെ* ഈ റീഫണ്ട് നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

