കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് കാപ്പാട് സ്വദേശി അബ്ദുൾ ആരിഫ് ചീക്കാനം ചേരി (61) റിയാദിൽ നിര്യാതനായത് .ബത്ഹയിലുള്ള തന്റെ താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷയായ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ റെഡ് ക്രസന്റ് അധികൃതർ പരിശോധന നടത്തിയ ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുംതാസ് ആണ് ഭാര്യ. ആയിഷ മർഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം എന്നിവർ മക്കളാണ്. മക്കൾ രണ്ടുപേരും ഖത്തറിലാണ്.കുടുംബത്തിന്റെ തീരുമാനപ്രകാരം, ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് റിയാദിൽ തന്നെ ഖബറടക്കും.

spot_img

Related Articles

Latest news