നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തി രണ്ടാം ദിനം ഹൃദയാഘാതം; സൗദിയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകൻ നിര്യാതനായി

റിയാദ്: നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി രണ്ടാം ദിവസം മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി.പൂക്കോട്ടുംപാടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

നാട്ടിലെ അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഫൈസല്‍ സൗദിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ എത്തി രണ്ടാം ദിവസം തന്നെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദീർഘകാലമായി സൗദിയിലെ നജ്‌റാനില്‍ പ്രവാസിയായിരുന്ന അദ്ദേഹം അല്‍ ബുസ്താൻ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പ്രവാസലോകത്തെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഫൈസല്‍, ഒഐസിസി അബഹ റീജ്യൻ കമ്മിറ്റി
വൈസ് പ്രസിഡന്റ്, ഒഐസിസി നജ്റാൻ ഏരിയ കമ്മിറ്റിയുടെ മീഡിയ കൺവീനർ എന്നിവയുടെ മുൻനിര പ്രവർത്തകനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഒ.ഐ.സി.സി പ്രവർത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഭാര്യ ജസീല. മൂന്ന് മക്കളുണ്ട്.

spot_img

Related Articles

Latest news